അഗതികള്‍ക്ക് സൗജന്യ ഭക്ഷണം: ചാവക്കാട് നഗരസഭയില്‍ ജനകീയ ഹോട്ടല്‍ തുറന്നു

അഗതികള്‍ക്ക് സൗജന്യ ഭക്ഷണം: ചാവക്കാട് നഗരസഭയില്‍ ജനകീയ ഹോട്ടല്‍ തുറന്നു

തൃശൂര്‍:  20 രൂപയ്ക്ക് ഊണ് എന്ന ആശയവുമായി സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ച ജനകീയ ഹോട്ടല്‍ ചാവക്കാട് നഗരസഭയിലും. നഗരസഭ ബസ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സില്‍ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്നതിനോടൊപ്പം അഗതികള്‍ക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുമെന്നും നഗരസഭാധ്യക്ഷന്‍ എന്‍ കെ അക്ബര്‍ അറിയിച്ചു. 15 ലക്ഷം ചെലവിട്ടാണ് വിശപ്പുരഹിത നഗരം ലക്ഷ്യംവെച്ച് ജനകീയ ഹോട്ടല്‍ ചാവക്കാട് ആരംഭിച്ചത്.

 

നഗരസഭ അധ്യക്ഷന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ബി രാജലക്ഷ്മി, എ എ മഹേന്ദ്രന്‍, കെ എച്ച് സലാം, എ സി ആനന്ദന്‍, വാര്‍ഡ് മെമ്പര്‍ ബുഷ്‌റ ലത്തീഫ്, സെക്രട്ടറി കെ ബി വിശ്വനാഥന്‍, കുടുംബശ്രീ പ്രസിഡന്റ് പ്രീജ ദേവദാസ് എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

error: Content is protected !!