വേദനിപ്പിക്കുന്ന കമന്റുകൾ കാരണം പല അവസരങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ട്; ഹണി റോസ്

വേദനിപ്പിക്കുന്ന കമന്റുകൾ കാരണം പല അവസരങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ട്; ഹണി റോസ്

മലയാളത്തിന്റെ ഗ്ലാമറസ് നായികമാരിൽ ശ്രദ്ധേയമായ നടിയാണ് ഹണി റോസ്. ചങ്ക്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ വേദനിപ്പിക്കുന്നതായിരുന്നെന്നും അതുകാരണം പല അവസരങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് മനസുതുറന്ന് എഴുതുകയാണ് ഹണി റോസ്. താൻ ഇതുവരെ ചെയ്ത സിനിമകളെ പോലെയൊരു കഥയോ കഥാപാത്രമോ അല്ലായെന്ന് തോന്നിയപ്പോഴാണ് ചങ്ക്സ് സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും ഹണി പറയുന്നു.

ഹണിയുടെ വാക്കുകൾ;

സിനിമ റിലീസ് കഴിഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു. ഞാൻ ഓവർ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലർ പറഞ്ഞത്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകൾ വന്നിരുന്നു. ചങ്ക്സിന് ശേഷം എന്നെ തേടിയെത്തിയ ഒരുപാട് അവസരങ്ങൾ ഞാൻ വേണ്ടായെന്ന് വെച്ചു.

തിയേറ്ററിൽ നന്നായി ഓടിയ സിനിമയായിരുന്നു അത്. പക്ഷേ സമൂഹ മാധ്യമങ്ങളിൽ കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നു. ഡയലോഗുകളിലെ കുഴപ്പം ഓവർ ഗ്ലാമർ ഫാമിലി ഓഡിയൻസ് നന്നായി എൻജോയ് ചെയ്തുവെന്നാണ് ഞാൻ അറിഞ്ഞത്. മറ്റുഭാഷകളിൽ എത്ര ഗ്ലാമറസായാലും ഡയലോഗുകൾ ഉണ്ടായാലും മലയാളികൾക്ക് കുഴപ്പമില്ല. ഞാൻ ഓവർ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലർ സിനിമ ആസ്വദിച്ചിട്ട് സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നവരാണ്.

Leave A Reply

error: Content is protected !!