തെന്നിന്ത്യന്‍ നായിക സൗന്ദര്യയുടെ ജീവിതം സിനിമയാകുന്നു

തെന്നിന്ത്യന്‍ നായിക സൗന്ദര്യയുടെ ജീവിതം സിനിമയാകുന്നു

തെന്നിന്ത്യന്‍ നായിക സൗന്ദര്യയുടെ ജീവിതം സിനിമയാകുന്നു. സിനിമാലോകത്ത് തിളങ്ങി നിൽക്കുമ്പോൾ ആണ് സൗന്ദര്യയുടെ മരണം സംഭവിക്കുകയുണ്ടായത്. കന്നട സിനിമാ നിര്‍മ്മാതാവും എഴുത്തുകാരനുമായ കെ.എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായ സൗന്ദര്യ എംബിബിഎസ് ബിരുദ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. 1992-ല്‍ പുറത്തിറങ്ങിയ ‘ഗാന്ധര്‍വ’ ആയിരുന്നു സൗന്ദര്യയുടെ ആദ്യചിത്രം .

തെലുങ്കില്‍ സൗന്ദര്യയുടെ ബയോപിക് ഒരുങ്ങുന്നവെന്ന വാർത്തകളാണ് ഇപ്പോള്‍ അറിയുന്നത്. ചിത്രത്തിനായി സായ് പല്ലവിയെ സമീപിച്ചതായും, സായി സമ്മതിച്ചാല്‍ അടുത്ത വര്‍ഷം ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply

error: Content is protected !!