ചിരഞ്‍ജീവി സര്‍ജയ്ക്കും മേഘ്‍നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് അനന്യ

ചിരഞ്‍ജീവി സര്‍ജയ്ക്കും മേഘ്‍നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് അനന്യ

സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ മരണം. ചിരഞ്‍ജീവി സര്‍ജ മരിക്കുമ്പോള്‍ മേഘ്‍ന നാല് മാസം ഗര്‍ഭിണിയായിരുന്നു. അടുത്തിടെയായിരുന്നു മേഘ്‌ന സര്‍ജയുടെ ബേബി ഷവര്‍ ചടങ്ങ് നടത്തുകയുണ്ടായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കുകൊണ്ടു . ചിരു ആഗ്രഹിച്ച തരത്തിലായിരുന്നു ബേബി ഷവര്‍ നടത്തുകയുണ്ടായത്. ചിരുവിന്റെ കട്ടൗട്ട് വേദിയില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ശ്രദ്ധേയമാകുകയും ചെയ്തിരുന്നു.

ഇന്ന് ചിരഞ്‍ജീവിയുടെ ജന്മദിനമായിരുന്നു . താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിനെക്കുറിച്ച് എഴുതുകയുണ്ടായത് . ചിരുവിനെ മിസ്സ് ചെയ്യുന്നു എന്നായിരുന്നു നടി അനന്യ ഇൻസ്റ്റാ​ഗ്രാമിൽ എഴുതിയത്. എല്ലാവരും ഒരുമിച്ചുള്ള ചിത്രവും അനന്യ പോസ്റ്റ് ചെയ്യുകയുണ്ടായി.

Leave A Reply

error: Content is protected !!