പശ്ചിമബംഗാൾ ബംഗാൾ ബി.ജെ.പി അധ്യക്ഷന്​ കോവിഡ്​ സ്ഥിരീകരിച്ചു

പശ്ചിമബംഗാൾ ബംഗാൾ ബി.ജെ.പി അധ്യക്ഷന്​ കോവിഡ്​ സ്ഥിരീകരിച്ചു

പശ്ചിമ ബംഗാൾ ബി.ജെ.പി​ അധ്യക്ഷൻ ദിലീപ്​ ഘോഷിന്​ കോവിഡ്​ സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് സ്വകാര്യ​ ആശുപത്രിയിൽ ​പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

അതേസമയം പ​ശ്ചിമ ബംഗാളിൽ വെള്ളിയാഴ്​ച ഒറ്റദിവസംകൊണ്ട്​ 3771 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. സംസ്ഥാനത്ത്​ 3,13,188 പേർക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​.​ ഇതിൽ 32,500 പേരാണ്​ ചികിത്സയിലുള്ളത്​. 5,900 പേർ കോവി്​ ബാധിച്ച്​ മരിച്ചു.

Leave A Reply

error: Content is protected !!