പുതിയ പോസ് പഠിക്കേണ്ടി ഇരിക്കുന്നു ; കല്യാണി പ്രിയദര്‍ശൻ , പ്രതികരണവുമായി അനൂപ് സത്യനും

പുതിയ പോസ് പഠിക്കേണ്ടി ഇരിക്കുന്നു ; കല്യാണി പ്രിയദര്‍ശൻ , പ്രതികരണവുമായി അനൂപ് സത്യനും

തെന്നിന്ത്യയില്‍ യുവ നായികമാരില്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് കല്യാണി പ്രിയദര്‍ശൻ. അനൂപ് സത്യൻ സംവിധാനം ചെയ്‍ത സുരേഷ് ഗോപി ചിത്രം വരനെ ആവശ്യമുണ്ട് എന്നതിലൂടെ മലയാളികളുടെ പ്രിയം നേടിയ കല്യാണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ പോസിനെ കുറിച്ച് പറഞ്ഞുള്ള കല്യാണിയുടെ ഫോട്ടോ ചര്‍ച്ചയായിരിക്കുകയാണ്. കല്യാണി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇതിൽ അനൂപ് സത്യൻ കമന്റും എഴുതുകയുണ്ടായി.

കല്യാണി പ്രിയദര്‍ശന്റെ രണ്ട് ഫോട്ടോകളെ കുറിച്ചാണ് ആരാധകർ ഇപ്പോൾ ചര്‍ച്ച നടത്തുന്നത്. ഒരേ പോസാണ് രണ്ട് ഫോട്ടോയിലും. പുതിയ പോസ് പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഇതിൽ കല്യാണി പ്രിയദര്‍ശൻ എഴുതിയിരിക്കുന്നത്. ഇതേ കാര്യം താൻ പറയാനിരിക്കുകയായിരുന്നുവെന്ന് തമാശയെന്നോണം അനൂപ് സത്യൻ കമന്റും ചെയ്യുകയുണ്ടായി. കല്യാണിയുടെ ക്യാപ്ഷൻ താൻ കണ്ടു. അതുകൊണ്ടാണ് ഇങ്ങനെ കമന്റ് എഴുതുന്നതെന്നും അനൂപ് സത്യൻ പറയുന്നു.

Leave A Reply

error: Content is protected !!