തെലങ്കാനയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തെലങ്കാനയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തെലങ്കാനയിൽ കനത്ത മഴ തുടരുന്നു. വരുന്ന മൂന്നു മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിങ്കളാഴച്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യുനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഒഡീഷ, തെലങ്കാന , ആന്ധ്രാപ്രദേശത്തിന്‍റെ തീരപ്രദേശങ്ങൾ , തമിഴ്നാട് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്തയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.‌

അതേസമയം കനത്തമഴയെ തുടർന്ന് തെലങ്കാനയിൽ റോഡുകളിൽ വെള്ളം കയറി. ഹൈദരാബാദ് വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. തെലങ്കാനയില്‍ മാത്രം ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്.അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു അടിയന്തിര ധനസഹായമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!