കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു .പാറ്റ്‌നാ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. മന്ത്രി സുരക്ഷിതനാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മന്ത്രി ഇറങ്ങിയതിന് പിന്നാലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇടിച്ച് ഹെലികോപ്റ്ററിന്റെ ബ്ലേഡ് തകരുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റും സുരക്ഷിതനാണെന്ന് അധികൃതർ വ്യക്തമാക്കി. ജൻജാപൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം പാറ്റ്‌നയിൽ എത്തിയത്.

Leave A Reply

error: Content is protected !!