കര്‍ണാടകയില്‍ 7,184 പേര്‍ക്ക് കൂടി കോവിഡ്; 8,893 പേര്‍ക്ക് രോഗമുക്തി

കര്‍ണാടകയില്‍ 7,184 പേര്‍ക്ക് കൂടി കോവിഡ്; 8,893 പേര്‍ക്ക് രോഗമുക്തി

കര്‍ണാടകയില്‍ ശനിയാഴ്ച 7,184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,893 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 71 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് ഇതിനോടകം 7,58,574 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,10,647 എണ്ണം സജീവ കേസുകളാണുള്ളത്. ഇതുവരെ 6,37,481 പേര്‍ രോഗമുക്തി നേടിയതായും 10,427 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് രോഗമുക്തർ 65 ലക്ഷം കടന്നു. 65,24595 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസമാണ്. ആകെ രോഗബാധിതർ 74 ലക്ഷം പിന്നിട്ടെങ്കിലും 7,95,087 രോഗികൾ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

Leave A Reply

error: Content is protected !!