ഒരു മിനിറ്റിൽ കാണാം ഒരു പെണ്ണിന്റെ ജീവിതം ;ഷോർട്ട് ഫിലിം 'സെൻട്രിഫ്യൂഗൽ ' ശ്രദ്ധേയമാകുന്നു

ഒരു മിനിറ്റിൽ കാണാം ഒരു പെണ്ണിന്റെ ജീവിതം ;ഷോർട്ട് ഫിലിം ‘സെൻട്രിഫ്യൂഗൽ ‘ ശ്രദ്ധേയമാകുന്നു

ഒരു പെണ്ണിന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന ഷോർട്ട് ഫിലിം ‘സെൻട്രിഫ്യൂഗൽ ‘ ശ്രദ്ധ നേടിയിരിക്കുകയാണ്. ചലച്ചിത്ര വിദ്യാർത്ഥിയായ ആദിത്യ പട്ടേലിന്റെ സംവിധാനത്തിൽ ‘സെൻട്രിഫ്യൂഗൽ’ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം യൂട്യൂബ് പ്രേക്ഷകർ വളരെ ഗൗരവത്തോടെതന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. സൂക്ഷ്മമായ എഡിറ്റിങ്ങിലൂടെയാണ് ചിത്രം പോകുന്നത്.

ഒരു മുഖവും ഇല്ലാതെ കാലുകളിലൂടെ മാത്രം ഒരു മിനിറ്റ് കൊണ്ട് സന്ദേശം എത്തിക്കാൻ സാധിച്ചു എന്നതും ഹ്രസ്വ ചിത്രത്തെ മികച്ചതാക്കുന്നു. ഒരു പെൺകുട്ടിയുടെ ജനനം മുതൽ അവളുടെ കാലുകളെ പിന്തുടർന്നുകൊണ്ടാണ് കഥ പറയുന്നത്. വേറിട്ട ഒരു ശൈലിയിലാണ് ആദിത്യ ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ജനനം മുതൽ പെണ്ണാണ് എന്ന് കേട്ട് തുടങ്ങുന്നതും തുടർന്ന് മാതാപിതാക്കളിലൂടെ ഭർത്താവിലൂടെ പിന്നീട് മകനിലൂടെയും ഒരു മിനിറ്റ് കൊണ്ട് കടന്നു പോകുന്ന ചിത്രം, സ്വാതന്ത്ര്യം എന്നത് ഒരു റേഷൻ പോലെ അനുവദിച്ചുതരുന്ന പുരുഷമേധാവിത്തത്തിനു സമർപ്പിക്കാവുന്നതാണ്. സ്വാതന്ത്രമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ജീവിതത്തിൽ സ്വാതന്ത്രം എന്തെന്ന് മനസിലാക്കാൻ ഈ ചിത്രത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കാം. എല്ലാ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ഒടുക്കം മരണത്തിൽ മറ്റുസ്ത്രീകൾ പറയുന്ന വാക്ക് ഈ ചിത്രത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ്.

എന്നാൽ, അവസാനം പുതിയ തലമുറയുടെ പ്രതീക്ഷ പോലെ മറ്റൊരു പെൺകുട്ടി മരത്തെ കീഴടക്കി വരുന്നതും ചിത്രത്തെ ഒന്നുകൂടി മെച്ചപ്പെടുത്തുന്നു. ഹ്രസ്വ ചിത്രത്തിന്റെ എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ആദിത്യ തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥ ഹേന ആണ് ഒരുക്കിയിരിക്കുന്നത്.

Leave A Reply

error: Content is protected !!