"നീളന്‍ കഴുത്ത് നിലത്ത് മുട്ടിച്ച്‌ കഷ്ടപ്പെട്ട് പുല്ല് തിന്നുന്ന ജിറാഫ്"; വീഡിയോ വൈറൽ

“നീളന്‍ കഴുത്ത് നിലത്ത് മുട്ടിച്ച്‌ കഷ്ടപ്പെട്ട് പുല്ല് തിന്നുന്ന ജിറാഫ്”; വീഡിയോ വൈറൽ

നീളൻ കഴുത്ത് നിലത്ത് മുട്ടിച്ച് കഷ്ടപ്പെട്ട് പുല്ല് തിന്നുന്ന ജിറാഫിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.ജിറാഫ് തിന്നുന്ന രീതിയും അതിനായി എടുക്കുന്ന കഷ്ടപ്പാടുമാണ് വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കുക . ഡാനിയേല്‍ ഹോളണ്ട് എന്നയാളാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മുന്‍ കാലുകള്‍ വശങ്ങളിലേക്ക് അകറ്റിവച്ച്‌ തറനിരപ്പിലുള്ള പുല്ല് കഴിക്കുകയാണ് ജിറാഫ്. പുല്ല് കടിച്ചെടുത്ത ശേഷം തലയുയര്‍ത്തി കാലുകള്‍ പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്യുന്നു. ഏഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ 9 മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

Leave A Reply

error: Content is protected !!