കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ ഉടന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം; പ്രധാനമന്ത്രി

കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ ഉടന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം; പ്രധാനമന്ത്രി

കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ വിതരണം അതിവേഗം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നീതി ആയോഗിനും നിര്‍ദേശം നല്‍കി പ്രധാനമന്ത്രി മോദി. വാക്സിൻ തയ്യാറായാൽ വിതരണം വേഗത്തിലാക്കാനുള്ള നടപടികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.കേന്ദ്ര ആരോഗ്യമന്ത്രി, നീതി ആയോഗ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

“രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ വേണം. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നാനാത്വവും കണക്കിലെടുത്ത് വാക്സിന്‍ എല്ലായിടത്തും എത്തിക്കുന്നകാര്യം ആസൂത്രണം ചെയ്യണം. തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് സമാനമായി എല്ലാ തലത്തിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും വാക്‌സിന്‍ വിതരണത്തിനുവേണ്ടി ഉപയോഗിക്കണം” അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉത്സവകാലത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു.പുതുതായി 62,212 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 837 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.

Leave A Reply

error: Content is protected !!