സൗദി അറേബ്യയിൽ 359 പേർക്ക് കൂടി കോവിഡ്; 370 പേർക്ക് രോഗമുക്തി

സൗദി അറേബ്യയിൽ 359 പേർക്ക് കൂടി കോവിഡ്; 370 പേർക്ക് രോഗമുക്തി

സൗദി അറേബ്യയിൽ 359 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 370 പേർ​ സുഖം പ്രാപിച്ചു​. 21 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 341,854 പോസിറ്റീവ്​ കേസുകളിൽ 328,165 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി.

രാജ്യത്ത് ആകെ മരണസംഖ്യ 5165 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8524 പേരാണ്​. അതിൽ 829 പേരുടെ നില ഗുരുതരമാണ്​.ശനിയാഴ്​ച നടത്തിയ 47,926 ടെസ്​റ്റ്​ ഉൾപ്പെടെ രാജ്യത്ത്​ ഇതുവരെ നടന്ന ആകെ കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം 7,315,751 ആയി.

Leave A Reply

error: Content is protected !!