വീരേന്ദര്‍ സെവാഗിന്‍റെ ചെറിയൊരു രൂപമാണ് അയാൾ; ഇന്ത്യന്‍ യുവതാരത്തിനെ പ്രശംസിച്ച് സ്വാൻ

വീരേന്ദര്‍ സെവാഗിന്‍റെ ചെറിയൊരു രൂപമാണ് അയാൾ; ഇന്ത്യന്‍ യുവതാരത്തിനെ പ്രശംസിച്ച് സ്വാൻ

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രേദ്ധയനും അപകടകാരിയുമായ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ് എന്ന ആരാധകരുടെ വീരു. ആദ്യ പന്തില്‍ ബൗണ്ടറി പായിച്ച് ഇന്നിംഗ്‌സ് തുടങ്ങുന്ന വീരുവിന്‍റെ പ്രടകനങ്ങൾ ഐപിഎല്ലിലും പലകുറി ആവേശോജ്ജ്വലമാകാറുണ്ടാരുന്നു. ഇപ്പോൾ സെവാഗിന്‍റെ ചെറിയൊരു രൂപമാണ് ഇന്ത്യന്‍ യുവ ഓപ്പണറെന്ന് പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഓഫ് സ്‌പിന്നര്‍ ഗ്രെയിം സ്വാന്‍.

ഡല്‍ഹി കാപിറ്റല്‍സിന്‍റെ പൃഥ്വി ഷായ്‌ക്കാണ് ഇത്തരത്തിൽ ഒരു ഗംഭീര പ്രശംസ ലഭിച്ചിരിക്കുന്നത്. ഡല്‍ഹിയുടെ യുവ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും പരിശീലകന്‍ റിക്കി പോണ്ടിംഗിനും സ്വാനിന്‍റെ പ്രശംസയുണ്ട് എന്നതും വലിയ ശ്രദ്ധ നേടുകയുണ്ടായി.

ചില കാര്യങ്ങള്‍ പറയാനുണ്ട്. ശ്രേയസ് അയ്യര്‍ വളരെ മികച്ച കാപിറ്റനാണ്. മത്സരശേഷം റിക്കി പോണ്ടിംഗ് ചിരിക്കുന്നത് ക്യാപ്റ്റനാണ്. സന്തോഷംനിറഞ്ഞ ടീം ക്യാമ്പാണ് എന്ന് തെളിയിക്കുന്നു. പൃഥ്വി ഷാ ബാറ്റ് ചെയ്യുന്ന രീതി ഞാന്‍ ഇഷ്‌ടപ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും പ്രിയ താരങ്ങളിലൊരാളായ വീരേന്ദര്‍ സെവാഗിന്‍റെ ചെറിയൊരു രൂപമാണ് അയാള്‍. സീസണില്‍ ഡല്‍ഹിക്ക് വളരെ ശക്തമായ ടീമിനെ ലഭിച്ചു. വളരെ ആത്മവിശ്വാസത്തോടെയാണ് അവര്‍ കളിക്കുന്നത്’ സ്വാന്‍ പറയുന്നു.

Leave A Reply

error: Content is protected !!