ശിവശങ്കരനെ മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചു; ചികിത്സയ്ക്ക് മെഡിക്കൽ ബോർഡും

ശിവശങ്കരനെ മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചു; ചികിത്സയ്ക്ക് മെഡിക്കൽ ബോർഡും

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കരനെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സർജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ അടങ്ങുന്നതാണ് മെഡിക്കൽ ബോർഡ്.

വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.  ഈ സാഹചര്യത്തിൽ ശിവശങ്കറിന് മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധന നടത്തും. തനിക്ക് കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കർ ഡോക്ടർമാരോട് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജിലെത്തിച്ച ശിവശങ്കറിനെ ന്യൂറോളജി വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് മാറ്റി. വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞിരുന്നു. ഇതിനാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശിവശങ്കറിന്റെ നട്ടെല്ലിന്റെ കശേരു പരിശോധന നടത്തും. പരിശോധനയിൽ ഡിസ്ക് തകരാർ കണ്ടെത്തിയതായാണ് വിവരം.

ഇന്ന് രാവിലെ ആൻജിയോഗ്രാം പൂര്‍ത്തിയാക്കിയ ശിവശങ്കറിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് കരമനയിലെ പിആർഎസ് ആശുപത്രിയിൽ എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. ഇന്നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്രീചിത്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കാൻ കസ്റ്റംസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്ത‌ലത്തിൽ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്.

 

Leave A Reply

error: Content is protected !!