ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വീണ്ടും അധികാരത്തിൽ

ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വീണ്ടും അധികാരത്തിൽ

ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വീണ്ടും അധികാരത്തിൽ. 120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. കാൽ നൂറ്റാണ്ടിന് ശേഷമാണു ന്യൂസിലാൻഡ്  പൊതു തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുളള ജനവിധി.

ജസീന്തയുടെ എതിരാളിയും സെൻറർ-റൈറ്റ്​ നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത്​ കോളിൻസിന്​ 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ്​ നേടാനായത്​.​കോവിഡ്​ പ്രതിരോധം മുൻനിർത്തിയായിരുന്നു ജസീന്ത ആർഡനിന്റെ പ്രചാരണം. കോവിഡിന്റെ സമൂഹ വ്യാപനം തടയാനായത്​ അവർ പ്രധാനനേട്ടമാക്കി ഉയർത്തിക്കാട്ടി.

അതേസമയം ന്യൂസിലാൻഡിൽ നിലവിൽ ഉള്ളത് വെറും 40 കോവിഡ് രോഗികൾ മാത്രമാന് . ജനങ്ങൾ മാസ്ക് അണിഞ്ഞു നടക്കേണ്ടതില്ലാത്ത അപൂർവം രാജ്യങ്ങളിലൊന്ന്. ഈ വമ്പൻ വിജയത്തോടെ ഇനി കൂട്ടുകക്ഷി ഭരണത്തിന്റെ പരിമിതികൾ ഇല്ലാതെ ജസീന്തതയ്ക്ക് നാടിനെ നയിക്കാം.

Leave A Reply

error: Content is protected !!