അന്തിക്കാട് നിധിന്‍ വധക്കേസിൽ രണ്ട് പേരെ കൂടി പൊലീസ് പിടിച്ചു

അന്തിക്കാട് നിധിന്‍ വധക്കേസിൽ രണ്ട് പേരെ കൂടി പൊലീസ് പിടിച്ചു

തൃശൂർ: അന്തിക്കാട് നിധിന്‍ വധക്കേസില്‍ രണ്ട് പേരെ കൂടി പൊലീസ് പിടിച്ചു. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷ്, പ്രജിത്ത് എന്നിവരാണ് തൃപ്പുണ്ണിത്തറയില്‍ നിന്ന് പിടിയിലായവർ.

നിധിന്‍ കെല്ലപ്പെട്ട ശേഷം പൊള്ളാച്ചിയിലേക്ക് കടന്ന ധനേഷും, പ്രജിത്തും ഒളിത്താവളം മാറുന്നതിനായി എറണാകുളത്തെത്തിയപ്പോഴാണ് തൃപ്പുണിത്തറയില്‍ നിന്നും പിടിയിലായത്. നിധിനെ കൊലപ്പെടുത്താനുള്ള ആസൂത്രകൻ ധനേഷാണെന്ന് പൊലീസ് വ്യക്തമാക്കി. നിധിന്റ സഹോദരന്‍ ധനേഷിനെ നേരത്തെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതോടെ നിധിന്‍ വധക്കേസില്‍ എട്ടു പേർ അറസ്റ്റിലായി.

Leave A Reply

error: Content is protected !!