"ആരും കൊതിക്കും ഈ റെക്കോർഡ്"; ഒരു കോണിൽ 125 സ്കൂപ്, ഒരു ഐസ്ക്രീം ഗിന്നസിൽ കയറിയ കഥ

”ആരും കൊതിക്കും ഈ റെക്കോർഡ്”; ഒരു കോണിൽ 125 സ്കൂപ്, ഒരു ഐസ്ക്രീം ഗിന്നസിൽ കയറിയ കഥ

ഐസ്ക്രീം എന്നു കേൾക്കുന്പോൾ തന്നെ നാവിൽ വെള്ളമൂറും. അപ്പോൾ കോണിൽ 125 സ്കൂപ് വച്ച് തന്നാലോ? കേട്ടിട്ട് മനസിൽ ലഡു പൊട്ടിയിട്ടുണ്ടാവും അല്ലേ?

ഒ​രു കോ​ണി​ൽ 125 സ്കൂ​പ് ഐ​സ്ക്രീം അ​ടു​ക്കി​വ​ച്ച് ഗി​ന്ന​സ് റിക്കാർ​ഡ് നേ​ടി​യി​രി​ക്കു​ക​യാ​ണ് ഇ​റ്റ​ലി​ക്കാ​ര​നാ​യ ദി​മി​ത്രി പാ​ൻ​സി​യേ​ര​.ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 2013-ൽ ​ഒ​രു കോ​ണി​ൽ 85 സ്കൂ​പ് ഐ​സ്ക്രീ​മു​ക​ൾ അ​ടു​ക്കി​വെ​ച്ച് പാ​ൻ​സി​യേ​ര ത​ന്നെ​യാ​യി​രു​ന്നു ഈ ​റിക്കാ​ർ​ഡ് ആ​ദ്യം നേ​ടി​യ​ത്. പി​ന്നീ​ട് 123 സ്കൂ​പ് ഐ​സ്ക്രീം നി​ല​ത്ത് വീ​ഴാ​തെ ക്ര​മീ​ക​രി​ച്ച് അ​ഷ്‌​രി​ത ഫ​ർ​മാ​ൻ എ​ന്ന വ്യ​ക്തി റിക്കാ​ർ​ഡ് ത​ക​ർ​ത്തു.

പാൻസിയേര വെറുതെ ഇരിക്കുമോ? 125 സ്കൂ​പ് ഐ​സ്ക്രീം അ​ടു​ക്കി​വ​ച്ച് പാ​ൻ​സി​യേ​ര റിക്കാർഡ് തി​രി​ച്ചു​പി​ടി​ച്ചി​രി​ക്കുകയാണ്. ഇ​റ്റ​ലി​യി​ലെ ഗി​ന്ന​സ് ടി​വി സ്‌​പെ​ഷ്യ​ലാ​യ ലാ ​നോ​ട്ട് ഡേ റിക്കാ​ർ​ഡി​ൽ ആ​ണ് പാ​ൻ​സി​യേര ത​ന്‍റെ റിക്കാ​ർ​ഡ് തി​രി​ച്ചു​പി​ടി​ച്ച​ത്.

Leave A Reply

error: Content is protected !!