സർവ്വേകളെ തെറ്റിക്കാൻ ചിരാഗ് . ബീഹാറിൽ മാറിയ കളി

സർവ്വേകളെ തെറ്റിക്കാൻ ചിരാഗ് . ബീഹാറിൽ മാറിയ കളി

ബിജെപിയ്ക്ക് എൽ‌ജെ‌പിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ ജെഡിയു, യു‌എം, എച്ച്‌എം-എസ്, വിഐപി എന്നീ പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെ 75 ശതമാനം സീറ്റുകളിൽ വിജയിക്കാമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തി ആശയക്കുഴപ്പം സൃഷ്ടിക്കാൻ മാത്രമാണ് ചിരാഗ് പാസ്വാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ച ജാവദേക്കർ ആ ശ്രമങ്ങൾ വിജയിക്കില്ലെന്നും പറഞ്ഞു.

എൽജെപിയും ബിജെപിയും തമ്മിലുള്ള പോരാട്ടം സൗഹാർദ്ദപരമാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പാസ്വാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ജെപിയേയും ചിരാഗിനേയും പൂര്‍ണ്ണമായി തള്ളിക്കൊണ്ട് പ്രകാശ് ജാവദേക്കര്‍ രംഗത്ത് എത്തിയത്.

Leave A Reply

error: Content is protected !!