750sq.ft ഓഡിറ്റോറിയം നിർമാണത്തിന് 35 ലക്ഷം, കടകംപള്ളി സർ, ഇത് തീവെട്ടി കൊള്ളയാണ്

750sq.ft ഓഡിറ്റോറിയം നിർമാണത്തിന് 35 ലക്ഷം, കടകംപള്ളി സർ, ഇത് തീവെട്ടി കൊള്ളയാണ്

‘സ്കൂളിൽ നിർമിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ചെലവായ തുക 35 ലക്ഷം..’ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ ആക്ഷേപം ഉയർന്നതോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്. ഈ ആഡിറ്റോറിയത്തിന് 35 ലക്ഷം ആയോ എന്ന സംശയം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതേ കുറിച്ച് മന്ത്രി പറയുന്നതിങ്ങനെ.
‘35 ലക്ഷം രൂപ ഈ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ചെലവഴിച്ചെന്ന എന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചില കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയത് എന്റെ ശ്രദ്ധയില്‍ പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടു. അറ്റാച്ച്ഡ് ബാത്ത് റൂമുകളുള്ള രണ്ട് ഗ്രീന്‍ റൂമുകളും, മറ്റ് രണ്ട് മുറികളും, നല്ല ഉയരമുള്ള വിശാലമായ ഒരു സ്റ്റേജുമാണ് നിര്‍മ്മിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ഇത്രയും പണം ഇതിന് വേണ്ടിവന്നോ എന്നത് പരിശോധിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. ഇത് പരിശോധിക്കാമെന്നും, പണം ഒന്നും കൈമാറിയിട്ടില്ലെന്നും, കര്‍ശന പരിശോധനയ്ക്ക് ശേഷം ചെലവായ തുക കൃത്യമായി കണക്കാക്കി നല്‍കുമെന്നുമാണ് അവര്‍ മറുപടി പറഞ്ഞത്.’ മന്ത്രി വ്യക്തമാക്കുന്നു.

Leave A Reply

error: Content is protected !!