കോൺഗ്രസ്കാർ ആരാണെന്നാ വിചാരം :നടി ഖുശ്ബുവിനെ പൊളിച്ചടുക്കി മാപ്പ് പറയിച്ചു

കോൺഗ്രസ്കാർ ആരാണെന്നാ വിചാരം :നടി ഖുശ്ബുവിനെ പൊളിച്ചടുക്കി മാപ്പ് പറയിച്ചു

തെന്നിന്ത്യൻ സിനിമാ നടി ഖുശ്ബുവാണ് സമൂഹ മാധ്യമങ്ങളിലെ താരം . കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം ബി ജെ പിയിലേക്ക് ചേക്കേറിയ നടി ഖുശ്ബു വിവാദ പരമായ ഒരു പ്രസ്താവന നടത്തിയിരുന്നു .

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചശേഷം ബി ജെ പി അംഗത്വമെടുക്കുന്ന വേളയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് നടി വിവാദ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനസിക വൈകല്യമുളളവരാണെന്നായിരുന്നു ഖുശ്ബുവിന്റെ പ്രസ്താവന.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തമിഴ്നാട്ടിലെ ഒരു സംഘടന ഖുശ്ബുവിനെതിരെ സംസ്ഥാനത്തെ മുപ്പത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെ ദേശീയ വക്താവായിരുന്ന ഖുശ്ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയശേഷമാണ് ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് പറ്റാത്ത സാഹചര്യമാണ് നിലവിലുളളതെന്നുമാണ് രാജിവയ്ക്കുന്ന വേളയില്‍ ഖുശ്ബു പറഞ്ഞിരുന്നത്. ജനസമ്മിതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അതിനാലാണ് തന്നെപ്പോലുളളവര്‍ തഴപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിനാല്‍ കുറച്ചുനാളുകളായി ഖുശ്ബു കോണ്‍ഗ്രസുമായി അകന്നുകഴിയുകയായിരുന്നു. അടുത്തവര്‍ഷം നടക്കുന്ന തമിഴ്നാട് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഖുശ്ബുവിന്റെ പാര്‍ട്ടിമാറ്റം. എന്നാല്‍ ഖുശ്ബുവിന്റെ കാലുമാറ്റം പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഇന്നലെവരെ കോൺഗ്രസിന്റെ ഉപ്പും ചോറും തിന്നിട്ട് ഇന്ന് കൂട് മാറി ശത്രു പാളയത്തിൽ എത്തിയിട്ട് എന്തും പറയാമെന്ന് ഖുശ്‌ബു കരുതിയെങ്കിൽ തെറ്റി . ചവുട്ടിയാൽ കടിക്കാത്ത പാമ്പില്ലെന്നാണ് പഴമൊഴി .
കോൺഗ്രസിന്റെ സൈബർ പോരാളികൾക്ക് എന്തെങ്കിലുമൊന്ന് കിട്ടാനിരുന്നതാണ് .

അപ്പോഴാണ് ഖുശ്ബുവിന്റെ പ്രസ്താവന എത്തിയത് . കിട്ടിയപാടെ സൈബർ പോരാളികൾ പണി തുടങ്ങി . ഒടുവിൽ ഖുശ്ബുവിനെകൊണ്ട് മാപ്പു പറയിപ്പിച്ചു .

പ്രതിഷേധം വ്യാപകമായതോടെയാണ് ക്ഷമാപണം നടത്തിയത്. ‘അത്തരത്തിലൊരു പ്രസ്താവന നടത്തേണ്ടി വന്നതില്‍ ഞാന്‍ മാപ്പുചോദിക്കുന്നു. രണ്ട് വാക്യങ്ങള്‍ തെറ്റായി ഉപയോഗിക്കേണ്ടിവന്നതില്‍ വളരെ ഖേദമുണ്ട്’- എന്നായിരുന്നു ഖുശ്ബു പറഞ്ഞത്.

ബിജെപി പാളയത്തിൽ എത്തിയ ഖുശ്‌ബു പൊടുന്നനെ ഇന്നലെവരെയുള്ള എല്ലാം മറന്നു . ബിജെപിക്കാരെ സന്തോഷിപ്പിക്കാൻ കോൺഗ്രസ്സുകാരെല്ലാം മാനസിക വൈകല്യമുളളവരാണെന്ന് തട്ടിവിട്ടത് അങ്ങനെയാണ് . ഇത് കേട്ടപ്പോൾ ആദ്യം ബിജെപി ക്കാർക്ക് സന്തോഷം തോന്നിയെങ്കിലും അടുത്ത നിമിഷം അവർക്കും തോന്നി അധിക പ്രസംഗമാണെന്ന് .

ഈ പ്രസ്താവനക്ക് അനുകൂലമായി അവർ ഒരക്ഷരം മിണ്ടിയില്ല . സാധാരണ ഇങ്ങനെയൊക്കെ വരുമ്പോൾ ബിജെപി സൈബർ ടീം ഏറ്റെടുക്കുന്നതാണ് . പക്ഷെ അവർ മൗനം പാലിച്ചു . ഇതുംകൂടി ആയപ്പോൾ ഖുശ്ബുവിന് മനസ്സിലായി പന്തികേടായിയെന്ന് .

ഇത് സിനിമയല്ല കളി കാര്യമാണ് എന്ന് ഇനിയെങ്കിലും ഖുശ്‌ബു ഓർത്താൽ നന്ന് .

Leave A Reply

error: Content is protected !!