സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ യുവാവിന്‍റെ തൊട്ടടുത്ത് ചീങ്കണ്ണി; വീഡിയോ വൈറൽ

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ യുവാവിന്‍റെ തൊട്ടടുത്ത് ചീങ്കണ്ണി; വീഡിയോ വൈറൽ

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ യുവാവിന്‍റെ തൊട്ടടുത്ത് ചീങ്കണ്ണി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.’വെന്‍ ആനിമല്‍സ് അറ്റാക്ക്’ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.

വീഡിയോയില്‍ ഒരു യുവാവ് സ്വിമ്മിങ് പൂളിൽ നീന്തുന്നതാണ് കാണുന്നത്.തൊട്ടടുത്ത നിമിഷം അരികില്‍ ചീങ്കണ്ണിയെത്തുകയായിരുന്നു. ഒരു നിമിഷം പകച്ചുനിന്ന യുവാവിനെ ആക്രമിക്കാനായി ചീങ്കണ്ണി തുനിഞ്ഞതും യുവാവ് ഭയന്ന് ഓടി പൂളിന് മുകളിലേയ്ക്ക് കയറി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.

Leave A Reply

error: Content is protected !!