പാലക്കാട്‌ ജില്ലയില്‍ 1198 സ്‌കൂളുകള്‍ സമ്പൂര്‍ണ ഹൈടെക്ക്

പാലക്കാട്‌ ജില്ലയില്‍ 1198 സ്‌കൂളുകള്‍ സമ്പൂര്‍ണ ഹൈടെക്ക്

പാലക്കാട്:  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളിലൂടെ പാലക്കാട് ജില്ലയില്‍ 1198 സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകള്‍ പൂര്‍ണമായും ഹൈടെക്കായി. സര്‍ക്കാര്‍ എയ്ഡഡ് വിഭാഗത്തില്‍ ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ 875 സ്‌കൂളുകള്‍, എട്ടുമുതല്‍ 12 വരെയുള്ള 323 സ്‌കൂളുകള്‍ ഉള്‍പ്പെടെ 1198 സ്‌കൂളുകളാണ് ഹൈടെക്കായത് .

10176 ലാപ്‌ടോപുകള്‍, 5763 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 8650 യു.എസ്.ബി സ്പീക്കര്‍, 3543 മൗണ്ടിങ്ങ് ആക്‌സസറീസ്, 1517 സ്‌ക്രീന്‍, 309 ഡി.എസ്.എല്‍.ആര്‍. ക്യാമറ, 322 മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, 323 എച്ച്.ഡി. വെബ്കാം, 304 എണ്ണം 43 ഇഞ്ച് ടെലിവിഷന്‍ എന്നിവയുള്‍പ്പടെ 30907 ഐ.ടി. ഉപകരണങ്ങള്‍ ജില്ലയിലെ സ്‌കൂളുകളില്‍  ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ 965 സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ 140 ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബ് യൂണിറ്റുകളിലായി 8824 അംഗങ്ങളുണ്ട്. 15684 അധ്യാപകര്‍ക്ക് ജില്ലയില്‍  ഐ.ടി. പരിശീലനവും നല്‍കിക്കഴിഞ്ഞു.

ജില്ലയിലെ വട്ടേനാട് ജി.വി.എച്ച്.എസ്.എസ്, എടപ്പാലം പി.ടി.എം. വൈ.എച്ച്.എസ്.എസ്(319 വീതം), ജി.എച്ച്.എസ്.എസ്. കൊടുവായൂര്‍(316), ജി. എച്ച്.എസ്.എസ് ചെര്‍പ്പുളശ്ശേരി(302) എന്നീ സ്‌കൂളുകളിലാണ് ഹൈടെക്ക് പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത്. ജില്ലയില്‍  ഹൈടെക്ക്  പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 50.38 കോടിയും പ്രാദേശികതലത്തില്‍ 10.39 കോടിയും ഉള്‍പ്പെടെ 60.77 കോടി രൂപയുമാണ് ചെലവായിട്ടുള്ളത്.

Leave A Reply

error: Content is protected !!