നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻറെ ഉദ്ഘാടനം ഇന്ന്

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻറെ ഉദ്ഘാടനം ഇന്ന്

പാലക്കാട്: നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2017-18, 2020-21 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 1.86 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കാഷ്വാലിറ്റി കെട്ടിടം, എൻ.എച്ച്.എം ഫണ്ടിൽ നിന്നും 37.5 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ലേബർ വാർഡ് ഉദ്ഘാടനം ഇന്ന് ആരോഗ്യ – സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിക്കും. കെ ബാബു എം.എൽ.എ അധ്യക്ഷനാകും.

1085 ചതുരശ്ര മീറ്ററാണ് കാഷ്വാലിറ്റി കെട്ടിടത്തിൻ്റെ വിസ്തീർണ്ണം. പൂർണ സൗകര്യങ്ങളോടു കൂടിയ ഒ.പി ബ്ലോക്കായിട്ടായിരിക്കും നിലവിൽ കാഷ്വാലിറ്റി കെട്ടിടം പ്രവർത്തിക്കുക. ഓപ്പറേഷൻ തിയേറ്ററിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് തിയേറ്ററിനെയും ലേബർ റൂമിനെയും ബന്ധിപ്പിക്കുന്ന റാമ്പ് നവീകരിച്ച ലേബർ വാർഡിൽ സജ്ജീകരിച്ചിട്ടുണ്ട്. പരിപാടിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.പി സാനുകുട്ടൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Leave A Reply

error: Content is protected !!