കോവിഡ് 19: ജില്ലയില്‍ 6538 പേര്‍ ചികിത്സയില്‍

കോവിഡ് 19: ജില്ലയില്‍ 6538 പേര്‍ ചികിത്സയില്‍

പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6538 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ ജില്ലയില്‍ 640 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 140 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 71517 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 68203 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്.

ഇന്നലെ730 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 407 സാമ്പിളുകൾ അയച്ചു. 17760 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 10971 പേർ രോഗമുക്തി നേടി. ഇനി 2239 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 146952 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 1827 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 16302 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

Leave A Reply

error: Content is protected !!