സ്വന്തം ചെലവിൽ ഒരു റോഡ് നന്നാക്കി പഞ്ചായത്ത് അംഗം കെ.പി.പ്രജീഷ്

സ്വന്തം ചെലവിൽ ഒരു റോഡ് നന്നാക്കി പഞ്ചായത്ത് അംഗം കെ.പി.പ്രജീഷ്

ഒറ്റപ്പാലം: സ്വന്തം ചെലവിൽ ഒരു റോഡ് നന്നാക്കുകയാണു വാണിയംകുളം പഞ്ചായത്ത് അംഗം കെ.പി.പ്രജീഷ്. ജനപ്രതിനിധി എന്ന നിലയിൽ കഴി‍ഞ്ഞ 5 വർഷം ലഭിച്ച പ്രതിമാസ വേതനത്തിൽ നല്ലൊരു പങ്ക് ഗ്രാമീണ പാതയുടെ നവീകരണത്തിനായി പ്രജീഷ് മാറ്റി വച്ചു.

പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയോടെയാണ് ചോറോട്ടൂർ വെള്ളാർക്കാട്ടു കോളനി റോ‍ഡിൽ കോൺക്രീറ്റ് ചെയ്യപ്പെടാതെ കിടന്നിരുന്ന 100 മീറ്റർ പ്രദേശത്തു ഇന്റർലോക് ടൈൽസ് വിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 2.86 ലക്ഷം രൂപയാണു ചെലവ്. റോഡിൽ വിരിക്കാനുള്ള ഇന്റർലോക് ടൈൽസ് വാർത്തെടുത്തത് പ്രജീഷും സുഹൃത്തുക്കളുമാണ്. ക‌ട്ട നിർമാണത്തിനുള്ള സാങ്കേതിക സംവിധാനങ്ങളും സ്വയം തയാറാക്കുകയായിരുന്നു. ഒഴിവു സമയങ്ങളും അവധി ദിവസങ്ങളും പ്രയോജനപ്പെടുത്തിയാണ് ഇവർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

Leave A Reply

error: Content is protected !!