നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ വിളവെടുപ്പ് നടത്തി

നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ വിളവെടുപ്പ് നടത്തി

പാലക്കാട്: കൃഷി വകുപ്പിന് കീഴിലുള്ള നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ 25 ഹെക്ടർ സ്ഥലത്ത് വിളവെടുപ്പ് തുടങ്ങി. 2016ലെ റീപ്ലാൻ്റിംഗിന് ശേഷം നടക്കുന്ന ആദ്യ വിളവെടുപ്പിൽ മികച്ച രീതിയിലുള്ള വിളവ് ലഭിച്ചതിൻ്റ സന്തോഷത്തിലാണ് ഉദ്യോ​ഗസ്ഥർ. ആറായിരത്തോളം ഓറഞ്ച് ചെടികളാണ് ഫാമിൽ നിലവിലുള്ളത്. നാലുവർഷത്തിന് ശേഷം നടക്കുന്ന ആദ്യ വിളവെടുപ്പിൽ ഇതുവരെ 500 കിലോ ഓറഞ്ച് ലഭിച്ചു. ഇത്തവണ ഒരു ടണ്ണിലേറെ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. വരും വർഷങ്ങളിൽ കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

ഓറഞ്ച് സ്ക്വാഷാക്കിയാണ് ഫാമിൽ വില്പന നടത്തുന്നത്. 700 മില്ലീ ലിറ്ററിൻ്റെ സ്‌ക്വാഷിന് 100 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വില്പനയെങ്കിലും കോവിഡ് കാലമായതിനാൽ സഞ്ചാരികളുടെ കുറവ് വില്പനയെ ബാധിയ്ക്കുമെന്ന ആശങ്കയുണ്ട്.

Leave A Reply

error: Content is protected !!