ആലപ്പുഴയില്‍ കേരളത്തിലെ ആദ്യ തൊഴില്‍ജന്യ ശ്വാസകോശ രോഗ ഗവേഷണകേന്ദ്രം   

ആലപ്പുഴയില്‍ കേരളത്തിലെ ആദ്യ തൊഴില്‍ജന്യ ശ്വാസകോശ രോഗ ഗവേഷണകേന്ദ്രം   

കൊച്ചി: ആലപ്പുഴയിൽ സംസ്ഥാനത്തെ ആദ്യത്തെ തൊഴിൽജന്യ ശ്വാസകോശരോഗ ഗവേഷണ കേന്ദ്രം  ആരംഭിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശരോഗ വിഭാഗത്തിലാണ് കേന്ദ്രം ആരംഭിക്കുക. കയർ ഫാക്ടറികളിലും അനുബന്ധ മേഖലകളിലും ജോലിചെയ്യുന്ന തൊഴിലാളികളിൽ ശ്വാസകോശ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നതായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം നടത്തിയ പഠനങ്ങൾ തെളിയിച്ചിരുന്നു.

 

സാധാരണക്കാർ ജോലിചെയ്യുന്ന മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി വിശദമായ പഠനവും ഗവേഷണവും നടത്താൻ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് മെഡിക്കൽ കോളേജ് പൾമണറി മെഡിസിൻ അഡീഷണൽ പ്രൊഫസർ ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു.

 

കഴിഞ്ഞ ആഴ്ചയാണ് ഗവേഷണ കേന്ദ്രത്തിനുള്ള അനുമതി ലഭിച്ചത്. കോവിഡ് കാലമായതുകൊണ്ടു തന്നെ കുറഞ്ഞത് രണ്ടുമൂന്ന് മാസങ്ങൾക്കു ശേഷം മാത്രമേ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave A Reply

error: Content is protected !!