യുപിയിൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

യുപിയിൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

ലക്നോ : ഉ​ത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച ദളിത് യുവതിയുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​സ്കാ​രം ന​ട​ന്ന​ത്.

മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും പോലീസ് സമ്മതിച്ചില്ല. പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് മൃ​ത​ദേ​ഹം സം​സ്കാ​ര​ത്തി​നാ​യി കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, കു​ടും​ബ​ത്തി​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് സം​സ്കാ​രം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

സെപ്​റ്റംബർ 14നാണ്​ ദളിത്​ ​പെൺകുട്ടി അതി​ക്രൂരമായി ബലാത്സംഗത്തിനിരയായത്​​. കുടുംബാംഗങ്ങൾക്കൊപ്പം​ പുല്ലുവെട്ടാൻ പോയ പെൺകുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി വലിച്ചിഴച്ച്​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു.

മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ വയലിനരികിൽ അബോധാവസ്ഥയിൽ ​കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ നാവ്​ കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷുമ്​ന നാഡിക്കും പരിക്കേറ്റിരുന്നു.

നാവ്​ മുറിച്ച്​ മാറ്റിയതുൾപ്പെടെ ക്രൂരമായ ആക്രമണത്തിന്​ ഇരയായ പെൺകുട്ടി രണ്ടാഴ്​ചയായി അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. പെൺകുട്ടിയെ ഗുരുതരമായ മുറിവുകളോടെ അലിഗഢിലെ എ.എം.യു ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്.

പിന്നീട് സഫ്ദർജങ്ങ് ആശുപത്രിയിലേക്കും ശേഷം നില കൂടുതൽ വഷളായതിനെ തുടർന്ന് ഡൽഹി എയിംസിലേക്കും മാറ്റിയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നാലു പ്രതികളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. ആദ്യഘട്ടത്തിൽ പൊലീസ്​ നടപടി എടുത്തില്ലെന്ന പരാതിയും ഉയർന്നിരുന്നു.

Leave A Reply

error: Content is protected !!