ഐ.എസ്.ഒ നിലവാരത്തിൽ പഞ്ചായത്ത് ഡയറക്ടറേറ്റ്; ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും

ഐ.എസ്.ഒ നിലവാരത്തിൽ പഞ്ചായത്ത് ഡയറക്ടറേറ്റ്; ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും

തിരുവനന്തപുരം: സംസ്ഥാന പഞ്ചായത്ത് ഡയറക്ടറേറ്റിന് ഐ.എസ്.ഒ സാക്ഷ്യപത്രം ലഭിച്ചു. സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരണവും ഓഫീസ് നവീകരണമടക്കമുള്ള പ്രവർത്തനങ്ങളിലൂടെയാണ്  ഡയറക്ടേറേറ്റ് നേട്ടം കൈവരിച്ചത്.

ഔദ്യോഗിക പ്രഖ്യാപനം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഇന്ന് (സെപ്റ്റംബർ 30) വൈകിട്ട് 3.30ന് ഓൺലൈനായി നിർവഹിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ., തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Leave A Reply

error: Content is protected !!