കുവൈത്തിൽ കൊവിഡ് മരണം 600 കടന്നു

കുവൈത്തിൽ കൊവിഡ് മരണം 600 കടന്നു

കുവൈത്തില്‍ ഇന്ന് 587 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 104,568 ആയി. ഇന്ന് രണ്ട് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 607 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,912 പേരാണ്. 127 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 583 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 96,049 ആയി.

Leave A Reply

error: Content is protected !!