മെഡിക്കൽ സീറ്റ് ക്വോട്ട: ഇ.എസ്​. ​ഐ കോർപറേഷൻ സുപ്രീംകോടതിയിലേക്ക്

മെഡിക്കൽ സീറ്റ് ക്വോട്ട: ഇ.എസ്​. ​ഐ കോർപറേഷൻ സുപ്രീംകോടതിയിലേക്ക്

​ന്യൂ​ഡ​ല്‍ഹി: ഇ​എ​സ്ഐ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് മാ​റ്റി​വ​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ സീ​റ്റു​ക​ൾ ഓ​ൾ ഇ​ന്ത്യ ക്വോ​ട്ട​യി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി​യി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഇ​എ​സ്ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​നു​രാ​ധ പ്ര​സാ​ധ്. സീ​റ്റു​ക​ൾ മാ​റ്റി​യ​ത് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം എം.​കെ. രാ​ഘ​വ​ൻ എം​പി​യെ അ​റി​യി​ച്ചു. ഇ​എ​സ്ഐ ക്വോ​ട്ട ഓ​ൾ ഇ​ന്ത്യ ക്വോ​ട്ട​യി​ൽ ല​യി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ രാ​ഘ​വ​ൻ എം.​പി ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ലു​മാ​യ് ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​യി​ലാ​ണ് ഉ​റ​പ്പ് ന​ൽ​കി​യ​ത്.

നീ​റ്റ് പ​രീ​ക്ഷ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍ക്ക് ഈ ​േ​ക്വാ​ട്ട​യി​ല്‍ ല​ഭി​ക്കു​മാ​യി​രു​ന്ന വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത ഇ​ല്ലാ​യ്മ ചെ​യ്യ​രു​തെ​ന്നും ഇ.​എ​സ്.​ഐ നി​യ​മ​പ്ര​കാ​രം സ്ഥാ​പി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ സം​വ​ര​ണം എ​ടു​ത്തു​ക​ള​യു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കി​ട്ടേ​ണ്ട ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന കാ​ര്യ​വും എം.​പി കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

എംബിബിഎസിൽ 326 സീറ്റുകളും ബിഡിഎസിന് 20 സീറ്റുകളുമായിരുന്നു ഐപി (ഇൻഷ്വേഡ് പഴ്സൻസ്) ക്വോട്ടയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം 140 വിദ്യാർഥികൾക്ക് കേരളത്തിൽ നിന്ന് ഈ ക്വോട്ടയിൽ പ്രവേശനം ലഭിച്ചിരുന്നു.സീറ്റുകൾ അഖിലേന്ത്യാ ക്വോട്ടയിൽ ലയിപ്പിച്ച നടപടി അടിയന്തരമായി പിൻവലിക്കണമെന്നു രാഘവൻ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയിൽ വിശദീകരണമാവശ്യപ്പെട്ടുള്ള പെറ്റീഷനിൽ ഒക്ടോബർ അഞ്ചിന് തീരുമാനമുണ്ടാകും. അതിനു ശേഷം സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകുന്നതിന് സോളിസിറ്റർ ജനറലിനോടു നിയമോപദേശം തേടുമെന്നാണ് അറിയിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.

ഇ​എ​സ്ഐ നി​യ​മ​ത്തി​ന്‍റെ 59 ബി ​വ​കു​പ്പ് പ്ര​കാ​രം ഇ​എ​സ്ഐ പ​രി​ര​ക്ഷ​യു​ള​ള തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള​ള സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടിയാ​ണ് ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​എ​സ്ഐ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച കോ​ള​ജു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക സം​വ​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ വ്യ​വ​സ്ഥ​ക​ൾ ത​ന്നെ​യാ​ണ് സാ​മൂ​ഹ്യ സു​ര​ക്ഷാ കോ​ഡി​ന്‍റെ 39 (4) ലും ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​യ​മ​വ്യ​വ​സ്ഥ​ക​ളും നി​ല​വി​ലെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കു​ള​ള സം​വ​ര​ണ സീ​റ്റു​ക​ൾ ഓ​ൾ ഇ​ന്ത്യാ ക്വോ​ട്ട​യി​ലേ​യ്ക്ക് മാ​റ്റി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

 

Leave A Reply

error: Content is protected !!