ലൈ​​​ഫ് മി​​​ഷ​​​ന്‍ സി​​​ഇ​​​ഒ യു.​​​വി. ജോ​​​സി​​​ന് സി​​​ബി​​​ഐ നോ​​​ട്ടീ​​​സ്; അ​​​ഞ്ചിനു ഹാ​​​ജ​​​രാ​​​ക​​​ണം

ലൈ​​​ഫ് മി​​​ഷ​​​ന്‍ സി​​​ഇ​​​ഒ യു.​​​വി. ജോ​​​സി​​​ന് സി​​​ബി​​​ഐ നോ​​​ട്ടീ​​​സ്; അ​​​ഞ്ചിനു ഹാ​​​ജ​​​രാ​​​ക​​​ണം

കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍ സി​​​ഇ​​​ഒ യു.​​​വി. ജോ​​​സി​​​നു സി​​​ബി​​​ഐ നോ​​​ട്ടീ​​​സ് ന​​​ല്‍​കി. മുഴുവൻ രേഖകളുമായി  അ​​​ടു​​​ത്ത​​​മാ​​​സം അ​​​ഞ്ചി​​​നു കൊ​​​ച്ചി സി​​​ബി​​​ഐ ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് നോ​​​ട്ടീ​​​സി​​​ല്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഒക്ടോബർ 5ന് രാവിലെ 11ന് കൊച്ചിയിലെ സിബിഐ ഓഫിസിൽ നേരിട്ടോ ഉദ്യോഗസ്ഥർ മുഖേനയോ 6 രേഖകൾ എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകളെല്ലാം ശേഖരിച്ച ശേഷം ചോദ്യം ചെയ്യൽ ആരംഭിക്കാനാണു സിബിഐ പദ്ധതി.

സിബിഐ അന്വേഷണം വരുന്നുവെന്നു രഹസ്യ വിവരം കിട്ടിയതോടെ വിജിലൻസ് ഉദ്യോഗസ്ഥർ ലൈഫ് മിഷനിലെ ജീവനക്കാരെ വീട്ടിൽ നിന്നു വിളിച്ചു വരുത്തിയാണു രാത്രി ഫയൽ കൈക്കലാക്കിയത്. ഇതു തിരികെ വാങ്ങാൻ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരോടു തന്നെ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.  രേഖകൾ വിജിലൻസിന്റെ പക്കലായതിനാൽ ഇവ എങ്ങനെ സിബിഐക്കു കൈമാറുമെന്നറിയാതെ തലപുകയ്ക്കുകയാണു ലൈഫിലെ ഉദ്യോഗസ്ഥർ. രേഖകൾ തിരികെ ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു വിളിവരും. ഹാജരാക്കിയില്ലെങ്കിൽ സിബിഐക്കു മുന്നിൽ‌ വിശദീകരിക്കേണ്ടി വരും. വിജിലൻസിൽ നിന്നു കൈപ്പറ്റിയ രസീത് ലൈഫ് മിഷന്റെ പക്കലുണ്ട്. ഇതും രേഖകളുടെ പകർപ്പും കൈമാറാനാണ് ഇപ്പോൾ ആലോചിക്കുന്നത്.

ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റ​​​ത്തി​​​ല്‍ വി​​​പു​​​ല​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണ് സി​​​ബി​​​ഐ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. ക​​​രാ​​​ര്‍ ഒ​​​പ്പി​​​ട്ട 2019 ജൂ​​​ലൈ 11നു ​​​മാ​​​ത്ര​​​മാ​​​ണ് ത​​​ന്‍റെ മു​​​ന്നി​​​ല്‍ ധാ​​​ര​​​ണാ​​​പ​​​ത്രം ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ഫ​​​യ​​​ല്‍ വ​​​ന്ന​​​തെ​​​ന്ന് ലൈ​​​ഫ് മി​​​ഷ​​​ന്‍ സി​​​ഇ​​​ഒ ഇ​​​ഡി​​​യോ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ധാ​​​ര​​​ണാ​​​പ​​​ത്രം ആ​​​രാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യതെന്നു ലൈ​​​ഫ് മി​​​ഷ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. ധാ​​​ര​​​ണാ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യതുമാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളും യൂ​​​ണി​​​ടാ​​​ക്കു​​​മാ​​​യും റെ​​​ഡ് ക്ര​​​സ​​​ന്‍റു​​​മാ​​​യും ന​​​ട​​​ത്തി​​​യ ആ​​​ശ​​​വി​​​നി​​​മ​​​യം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളും സി​​​ബി​​​ഐ ചോ​​​ദി​​​ച്ച​​​റി​​​യും.

Leave A Reply

error: Content is protected !!