സുശാന്തി‍ന്‍റെ ശരീരത്തിൽ വിഷാംശമില്ലെന്ന്​ എയിംസ് ഫൊറൻസിക് സംഘം

സുശാന്തി‍ന്‍റെ ശരീരത്തിൽ വിഷാംശമില്ലെന്ന്​ എയിംസ് ഫൊറൻസിക് സംഘം

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനാഫലം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വിദഗ്ധർ സി.ബി.ഐ.ക്ക്‌ റിപ്പോർട്ട് കൈമാറി. സുശാന്തിന്റെ ആന്തരാവയവങ്ങളിൽ വിഷാംശം ഉണ്ടായിരുന്നില്ലെന്ന മുംബൈ പോലീസിന്റെ നിഗമനം ശരിവെക്കുന്നതാണ് റിപ്പോർട്ട് എന്നാണ് സൂചന.

മുംബൈ പോലീസിനുവേണ്ടി നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ അപാകങ്ങളുണ്ടോ എന്നു പരിശോധിക്കാനാണ് സി.ബി.ഐ. എയിംസിലെ വിദഗ്ധരുടെ സഹായം തേടിയത്. മുംബൈയിൽ സുശാന്തിന്റെ വീട്ടിലെത്തി തെളിവെടുത്തും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിലയിരുത്തിയും ആന്തരാവയവങ്ങൾ രാസ പരിശോധനയ്ക്കു വിധേയമാക്കിയുമാണ് എയിംസിലെ ഫോറൻസിക് മെഡിസിൻ വിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത്.. കൊലപാതകം സംബന്ധിച്ച സംശയങ്ങൾ ഇപ്പോഴും സംഘം തള്ളിയിട്ടില്ല. ഫൊറൻസിക് റിപ്പോർട്ടിലെ വിവരങ്ങളും തങ്ങളുടെ കണ്ടെത്തലുകളും ഒത്തുനോക്കിയ ശേഷമായിരിക്കും സിബിഐയുടെ തുടർനടപടി.

സുശാന്തിന്റെ പിതാവ് കെ.കെ. സിങ് ആണ് മകനെ റിയ ചക്രവർത്തി വിഷം നൽകി കൊലപ്പെടുത്തിയെന്ന ആരോപണം ആദ്യഘട്ടത്തിൽ ഉന്നയിച്ചത്.

Leave A Reply

error: Content is protected !!