ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു.ഉപരാഷ്ട്രപതിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. അദ്ദേഹം ഹോം ക്വാറന്റൈനിലാണെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. അതേസമയം നായിഡുവിന്റെ ഭാര്യ ഉഷ നായിഡുവിന് കോവിഡ് നെഗറ്റീവ് ആണ്. ഉഷ നായിഡു സ്വയം നിരീക്ഷണത്തില്‍ പോയി.

നേരത്തെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് നടത്തിയ കോവിഡ് പരിശോധനയില്‍ 25ഓളം എംപിമാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

error: Content is protected !!