ഐപിഎല്‍; സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 163 വിജയലക്ഷ്യം

ഐപിഎല്‍; സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 163 വിജയലക്ഷ്യം

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 163 വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.ജോണി ബെയര്‍സ്‌റ്റോ (53), ഡേവിഡ് വാര്‍ണര്‍ (45), കെയ്ന്‍ വില്യംസണ്‍ (41) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഹൈദരാബാദിന് മാന്യമായ സ്‌കോര്‍ നേടിക്കൊടുത്തത്.

48 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 53 റൺസെടുത്ത ബെയർസ്റ്റോയാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. വില്യംസൻ 26 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 41 റൺസെടുത്ത് പുറത്തായി. വാർണർ 33 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 45 റൺസെടുത്തു. അരങ്ങേറ്റ മത്സരം കളിക്കുന്ന അബ്ദുൽ സമദ് ഏഴു പന്തിൽ ഓരോ ഫോറും സിക്സും സഹിതം 12 റൺസുമായി പുറത്താകാതെ നിന്നു.

അഞ്ച് പന്തിൽ മൂന്നു റൺസുമായി പുറത്തായ മനീഷ് പാണ്ഡെ മാത്രമാണ് നിരാശപ്പെടുത്തിയത്. അഭിഷേക് ശർമ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഡൽഹിക്കായി കഗീസോ റബാദ, അമിത് മിശ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.മുന്‍ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചത്. നാല് ഓവര്‍ എറിഞ്ഞ റബാദ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു.

Leave A Reply

error: Content is protected !!