ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം

ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം

ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം.ടോസ് ലഭിച്ച ഡൽഹി ക്യാപിറ്റൽസ് ഹെെദരബാദിനെ ബാറ്റിങ്ങിനയച്ചു. ഏഴ് ഓവറിൽ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ ഹെെദരബാദ് 52 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർമാരായ വാർണർ (25 പന്തിൽ 32), ബെയർസ്റ്റോ (17 പന്തിൽ 18) ഹെെദരബാദിന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധിക്കാതിരുന്ന കെയ്‌ൻ വില്യംസൺ ഇന്ന് ഹെെദബാദിനു വേണ്ടി കളിക്കുന്നുണ്ട്.

ഡല്‍ഹിക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇഷാന്ത് ശര്‍മ രണ്ടോവറില്‍ 12 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. റബാദ ആദ്യ ഓവറില്‍ അഞ്ചും, ആന്‍റിച്ച് നോര്‍ജെ രണ്ടോവറില്‍ 16ഉം സ്റ്റോയിനസും മൂന്ന് റണ്‍സും മാത്രമാണ് വഴങ്ങിയത്.നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തെര‍ഞ്ഞെടുത്തു. കൊല്‍ക്കത്തയോട് കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങിയത്.

Leave A Reply

error: Content is protected !!