കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. അമീരി ദിവാനിലെ ഉപമന്ത്രി ഷെയ്ഖ് അലി അല്‍ ജറാ അല്‍ സബയാണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്.

ലോകാരോഗ്യസംഘടന, ലോകതൊഴിൽ സംഘടന, അന്താരാഷ്ട്രസാമ്പത്തികസമിതി എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്ട്രസമിതികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2003-ൽ കുവൈത്ത് പ്രധാനമന്ത്രിയായതിനെത്തുടർന്ന് യു.എൻ. പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റി.

അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രവർത്തനങ്ങൾ മുൻനിർത്തി 2005-ൽ ജോർജ് വാഷ്ങ്ടൺ സർവകലാശാല ‘ഡോക്ടർ ഓഫ് ലാസ്’ ഡിഗ്രി നൽകി ആദരിച്ചു.  2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്‍റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

Leave A Reply

error: Content is protected !!