സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7354 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 6364 പേർക്കാണ് രോഗം വന്നത്. അതേസമയം 3420 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായതായും സ്ഥിരീകരിച്ചിട്ടുണ്ട്. 672 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരില്‍ 130 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. 24 മണിക്കൂറില്‍ 52755 സാമ്പിളുകള്‍ പരിശോധിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗികള്‍ അറുപതിനായിരം കടന്നു. ഇപ്പോള്‍ സംസ്ഥാനത്ത് 61791 പേര്‍ കോവിഡ് ചികില്‍സയിലുണ്ട്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.94. 24 മണിക്കൂറിനിടെ  52755 കോവിഡ് പരിശോധനകള്‍ നടത്തി. പരിശോധനയില്‍ പോസിറ്റിവ് ആയവരുടെ നിരക്ക് 13.94 ശതമാനം.  സംസ്ഥാനം നേരിടുന്നത് അതീവഗുരുതരമായ സ്ഥിതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യത്തിൽ പാലിക്കപ്പെടണം. നേരിടുന്ന സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സമരത്തിലും നിയന്ത്രണം വേണം. ആൾക്കൂട്ടം ഒഴിവാക്കണം. സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചു.ലോക്ക് ഡൗണിന് ശേഷം വിവിധ മേഖലകൾ തുറന്നു. അസംഘടിത മേഖലയ്ക്ക് ഇത് ആവശ്യമാണ്. കമ്പോളത്തിലും റീട്ടെയില്‍ കടകളിലും തുടക്കത്തിലെ ജാഗ്രതയ്‍ക്ക് കുറവുണ്ടായി. ദൂഷ്യഫലം പ്രത്യക്ഷത്തിൽ കാണുന്നു. നിലവിലെ സംവിധാനത്തിനൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെടണം. ലോക്ക് ഡൗണിന് ശേഷം രാജ്യത്തെമ്പാടും എല്ലാ മേഖലകളും തുറക്കുന്നു. അസംഘടിത മേഖലയിലെ ബഹുഭൂരിപക്ഷം തൊഴിൽ ശക്തിക്ക് ഉപജീവനത്തിന് തുറന്ന് പ്രവർത്തിക്കൽ ആവശ്യമാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കലും പ്രധാനം. വീഴ്ച ഉണ്ടാകരുത്.

നാളിതുവരെ നല്ല പിന്തുണ ലഭിച്ചു. ചില ഘട്ടത്തിൽ സങ്കുചിത താത്പര്യങ്ങൾ പൊന്തിവന്നു. രോഗവ്യാപനം വലിയ ഭീഷണിയായി പത്തിവിടർത്തുന്നു. ഇത്തരം പ്രവണത ഇനി ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സ്ഥിതി ഇനി അതിസങ്കീർണമാകും. പ്രതിസന്ധി മറികടക്കാൻ എല്ലാവരുടെയും സഹകരണം തേടി. നിലവിലെ സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് എല്ലാ ഭാഗത്ത് നിന്നും പ്രവർത്തനം വേണം. അണികളെ ജാഗ്രത പെടുത്താൻ നേതൃത്വം തയ്യാറാവണം. നാടിനെയും ജനത്തെയും സംരക്ഷിക്കുന്ന പ്രവർത്തനമേ ഉണ്ടാകാവൂ. ഈ അഭ്യർത്ഥന എല്ലാവരും സ്വീകരിച്ചു.

 

Leave A Reply

error: Content is protected !!