ഐപിഎൽ 13: ‌ നിലവിൽ‌ ഓറഞ്ച് ക്യാപ്പ് കെ‌എൽ‌ രാഹുലിനും , പർ‌പ്പിൾ‌ മുഹമ്മദ്‌ ഷമിക്കും 

ഐപിഎൽ 13: ‌ നിലവിൽ‌ ഓറഞ്ച് ക്യാപ്പ് കെ‌എൽ‌ രാഹുലിനും , പർ‌പ്പിൾ‌ മുഹമ്മദ്‌ ഷമിക്കും 

രാജസ്ഥാൻ റോയൽ‌സിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2020 മൽസരത്തെത്തുടർന്ന് കിംഗ്സ് ഇലവൻ ക്യാപ്റ്റൻ കെ‌എൽ രാഹുലിന് ഓറഞ്ച് ക്യാപ്പ് ലഭിച്ചപ്പോൾ, സഹതാരം മുഹമ്മദ് ഷമി ദില്ലി ക്യാപിറ്റൽസിന്റെ കഗിസോ റബാഡയിൽ നിന്ന് പർപ്പിൾ ക്യാപ് സ്വന്തമാക്കി. നിലവിൽ ഈ സീസണിലെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് ഉള്ള ബാറ്സ്മാനും, കൂടുതൽ വിക്കറ്റ് ഉള്ള ബൗളറും പഞ്ചാബ് ടീമിൽ നിന്നാണ്.

കെ എൽ രാഹുൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഇതുവരെ 222 റൺസ് നേടി. ഇതിൽ ഒരു സെഞ്ചുറിയും, അർധശതകവും ഉൾപ്പെടുന്നു. തൊട്ടുപിന്നിൽ സഹതാരം മായങ്ക് അഗർവാൾ (മൂന്ന് കളികളിൽ നിന്ന് 221 റൺസ്), ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഫാഫ് ഡു പ്ലെസിസും  (മൂന്ന് കളികളിൽ നിന്ന് 173 റൺസ്) ഉണ്ട്. ബൗളർമാരുടെ പട്ടികയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുമായി ഷമി ബൗ ളിംഗ് ചാർട്ടിൽ ഒന്നാമതാണ്. രാബാഡ (രണ്ട് കളികളിൽ അഞ്ച് വിക്കറ്റ്), സി‌എസ്‌കെ പേസർ സാം കുറാൻ (മൂന്ന് കളികളിൽ അഞ്ച് വിക്കറ്റ്) എന്നിവയാണ് അടുത്ത രണ്ട് മികച്ച വിക്കറ്റ് നേട്ടക്കാർ.

 

 

 

.

 

 

Leave A Reply

error: Content is protected !!