എൻഡിഎ ക്കെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ

എൻഡിഎ ക്കെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ

ഡൽഹി: എൻഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ആഞ്ഞടിച്ച് ശിരോമണി അകാലിദൾ. എൻഡിഎ പേരിന് മാത്രമായെന്നും മുന്നണി യോഗം പോലും വിളിക്കാറില്ലെന്നും അകാലിദൾ പാർടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ ആരോപിച്ചു. മുന്നണിയെന്ന നിലയിൽ ചർച്ചകളും ആലോചനകളും നടക്കുന്നില്ല. കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും ആശങ്കകളും അറിയിച്ചിരുന്നു. എന്നാൽ മാറ്റങ്ങൾ കൂടാതെ ബിൽ പാസാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കാർഷിക ബില്ലിൽ പ്രതിഷേധിച്ച മുന്നണി വിട്ടതിന് പിന്നാലെയാണ് എൻഡിഎക്കെതിരെ വിമർശനവുമായി പാർടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ രംഗത്തെത്തിയത്. എൻഡിഎ രൂപീകരിച്ച കാലം മുതൽ ഒപ്പമുള്ള പാർടിയായ ശിരോമണി അകാലിദൾ കാർഷിക ബില്ലുകളിൽ തെറ്റി പുറത്തുപോയത് മുന്നണിക്ക് ക്ഷീണമായിട്ടുണ്ട്.

Leave A Reply

error: Content is protected !!