കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ തീരുമാനം; അടിയന്തര യോഗം ഇന്ന് സംഘടിപ്പിക്കും

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ തീരുമാനം; അടിയന്തര യോഗം ഇന്ന് സംഘടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ഇന്ന്
നിർണ്ണായകമായ തീരുമാനം എടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തും.

ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാടെങ്കിലും കോവിഡ് വ്യാപനം കൂടുന്നതിന്റെ സാഹചര്യത്തില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. 7445 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഈ കണക്കുപ്രകാരം പരിശോധിച്ച ഏഴിലൊരാള്‍ വീതം പോസിറ്റീവ് ആകുന്നു. മൂന്നു ജില്ലകളില്‍ പ്രതിദിന രോഗികള്‍ തൊള്ളായിരത്തിനു മേലെയാണ്.

Leave A Reply

error: Content is protected !!