ആലപ്പുഴയിൽ വി​ഗ്രഹനിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു

ആലപ്പുഴയിൽ വി​ഗ്രഹനിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു.  ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ചെങ്ങന്നൂർ തട്ടാവിളയിൽ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകൾ പറഞ്ഞു.

ഇവിടെയുണ്ടായിരുന്ന 6 തൊഴിലാളികളെ മർദിച്ച് അവശരാക്കി.  പഞ്ചലോഹത്തിൽ നിർമിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പ വിഗ്രഹം കവരുകയായിരുന്ന് ഇവർ പറഞ്ഞു. സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന കാരയ്ക്കാട് സ്വദേശിയുടെ നേതൃത്വത്തിലാണ് അക്രമിസംഘം എത്തിയതെന്ന് ഉടമകൾ പറയുന്നു. ഒന്നര മാസത്തോളം ഇയാൾ  ഇവിടെ ജോലി ചെയ്തിരുന്നു.  അക്രമികളെ തടയാനെത്തിയ മഹേഷിനും പ്രകാശിനും മർദനമേറ്റു. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് കവർന്നത്. തൊഴിൽ തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പരുക്കേറ്റ തൊഴിലാളികളെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സ്ഥാപനത്തിലെ സിസി ടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. പരാതിക്കാരുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും നഷ്ടം കണക്കാക്കാനായിട്ടില്ലെന്നും പൊലീസ് പറയുന്നു.

Leave A Reply

error: Content is protected !!