ഐ പി എൽ; തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി സഞ്ജു സാംസൺ

ഐ പി എൽ; തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി സഞ്ജു സാംസൺ

ഐ പി എല്ലിൽ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി സഞ്ജു സാംസൺ.കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ തകർപ്പൻ ജയമാണ് രാജസ്ഥാന്‍ കാഴ്ചവച്ചത്. 42 പന്തില്‍ 85 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ നാല് ഫോറും 7 സിക്സും ഉള്‍പ്പെടുന്നു. ഈ ഇന്നിംഗ്സ് തന്നെയാണ് സഞ്ജുവിനെ മാന്‍ ഓഫ് ദ മാച്ചിന് അര്‍ഹനാക്കിയത്.

അതേസമയം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ന​ന്നാ​യി ക​ളി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ക്കാ​നാ​കു​ന്നു​ണ്ടെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.പ​ത്തു​വ​ർ​ഷം കൂ​ടി ക്രി​ക്ക​റ്റ് ക​ള​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ആ ​സ​മ​യ​മ​ത്ര​യും ക്രി​ക്ക​റ്റി​നാ​യി പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.

Leave A Reply

error: Content is protected !!