നിക്കോളാസ് പൂരന്റെ ബൗണ്ടറി ലൈനിലെ സൂപ്പര്‍മാന്‍ സേവ്

നിക്കോളാസ് പൂരന്റെ ബൗണ്ടറി ലൈനിലെ സൂപ്പര്‍മാന്‍ സേവ്

ഷാർജ: ബൗണ്ടറി ലൈനില്‍ സൂപ്പര്‍മാന്‍ സേവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നിക്കോളാസ് പൂരന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് പൂരന്റെ അസാമാന്യമായ പ്രകടനം നടന്നത്. മത്സരത്തിന്റെ എട്ടാം ഓവറിലാണ് ഈ സേവ് അരങ്ങേറിയത്. എം.അശ്വിന്റെ പന്ത് സിക്‌സ് കടത്താനുള്ള രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണിന്റെ ശ്രമമാണ് കിടിലന്‍ ഡൈവിലൂടെ പൂരന്‍ വിഭലമാക്കിയത്.

ബൗണ്ടറി കടന്ന് സിക്‌സ് ആകേണ്ട പന്ത് അതി വിദഗ്ധമായി പൂരന്‍ തട്ടി ഗ്രൗണ്ടിനകത്തേക്ക് ഇട്ടു. ബൗണ്ടറി ലൈനിലേക്ക് ചാടി വായുവില്‍ നിന്നുമാണ് പൂരന്‍ പന്ത് തട്ടിമാറ്റിയത്. ഇതുവഴി രാജസ്ഥാന് വിലപ്പെട്ട് നാല് റണ്‍സ് നഷ്ടമായി.എന്നാല്‍ അശ്വിന്റെ അടുത്ത പന്തില്‍ സിക്‌സ് അടിച്ച് സഞ്ജു രാജസ്ഥാന്റെ ഇന്നിങ്‌സിന് വേഗം കൂട്ടി. പൂരന്റെ ഈ തകര്‍പ്പന്‍ ഡൈവിങ് സേവാണ് ഇപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണിതെന്നാണ് ആരാധകരുടെ അഭിപ്രായം.

Leave A Reply

error: Content is protected !!