ദേശീയ ലഘു വ്യവസായ യോജന: സ്വയംതൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയ ലഘു വ്യവസായ യോജന: സ്വയംതൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി- പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 16,17,18 ലഘു വ്യവസായ യോജന ഘട്ടങ്ങളിലെ  സ്വയം തൊഴിൽ വായ്പ പദ്ധതികൾക്ക് 2,00,000 മുതൽ 4,00,000 രൂപ വരെ  വായ്പയായി ലഭിക്കും. 18നും 55 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

വാർഷിക വരുമാനം 3,00,000 രൂപയായിരിക്കണം. വായ്പ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കണം. തെരഞ്ഞെടുക്കുന്നവർ ഈടായി കോർപ്പറേഷൻ്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം/ വസ്തു ജാമ്യം എന്നിവ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2331556

Leave A Reply

error: Content is protected !!