കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം: ലണ്ടനില്‍ 16 പേര്‍ അറസ്റ്റില്‍

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം: ലണ്ടനില്‍ 16 പേര്‍ അറസ്റ്റില്‍

ലണ്ടനില്‍ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘര്‍ഷത്തില്‍ 9 പോലിസുകാര്‍ക്ക് പരിക്കേറ്റു. നിരവധി പ്രക്ഷോഭകര്‍ക്കും പരിക്കേറ്റതായി വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലണ്ടന്‍ ത്രഫല്‍ഗര്‍ ചത്വരത്തിലാണ് ലോക്ക് ഡൗണ്‍ വിരുദ്ധരും മെട്രോപോളിറ്റന്‍ പോലിസും തമ്മില്‍ ശനിയാഴ്ച ഏറ്റുമുട്ടിയത്.

കൊവിഡ് സുരക്ഷാ നിർദേശ പ്രകാരം ഇത്ര പേര്‍ക്ക് ഒരുമിച്ച് ഒരു പ്രദേശത്ത് തങ്ങാന്‍ അനുമതിയില്ലെന്ന് പോലിസ് അറിയിച്ചെങ്കിലും പ്രകടനക്കാര്‍ പരിഞ്ഞുപോയില്ല. തുടര്‍ന്ന് 16 പേരെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭകര്‍ പിന്നീട് ഹൈഡ് പാര്‍ക്കിലേക്ക് നീങ്ങിയെന്ന് പോലിസ് പറയുന്നു.

Leave A Reply

error: Content is protected !!