ഡൽഹിയിൽ കൊവിഡ് പരിശോധനകൾ മൂന്നിരട്ടിയാക്കി; ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ

ഡൽഹിയിൽ കൊവിഡ് പരിശോധനകൾ മൂന്നിരട്ടിയാക്കി; ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ

ഡൽഹിയിൽ കൊവിഡ് പരിശോധനകൾ മൂന്നിരട്ടിയാക്കിയതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു. നിലവിൽ ഒരു ദിവസം 60,000 കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടത്തുന്നത്.

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ 92,043പേർക്കാണ് രോഗം ഭേദമായത്. പുതുതായി 88,600 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 50 ലക്ഷത്തോളം (49,41,627) അടുക്കുന്നു. ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 82.46% ആയി ഉയർന്നു.

Leave A Reply

error: Content is protected !!