ചൈനയില്‍ കല്‍ക്കരി ഖനിയില്‍ വാതക ചോര്‍ച്ച; 16 മരണം

ചൈനയില്‍ കല്‍ക്കരി ഖനിയില്‍ വാതക ചോര്‍ച്ച; 16 മരണം

ചൈനയിലെ കല്‍ക്കരി ഖനിയില്‍ മാരക വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 16 മരണം. ദക്ഷിണകിഴക്കന്‍ ചൈനയിലെ ചോന്ഗ്ക്വിന്‍ മുനിസിപ്പാലിറ്റിയിൽ ഇന്ന് പുലര്‍ച്ചെ 12: 30 ഓടെയാണ് അപകടം ഉണ്ടായത്.

സംഭവ സമയം 17 ഖനി തൊഴിലാളികള്‍ ഭൂമിക്കടിയില്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ രക്ഷപ്പെട്ടു. ബാക്കിയുള്ള 16 പേര്‍ ഭുമിക്കടിയില്‍ അകപ്പെടുകയായിരുന്നു. അതില്‍ ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അയാളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഖനിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് കൂടുതലുള്ളതായി കണ്ടെത്തി.

Leave A Reply

error: Content is protected !!