അവസാന നിമിഷംവരെയും നിക്ഷേപകർക്കുവേണ്ടി ബി.ജെ.പി. ഉണ്ടാകും : കെ.സുരേന്ദ്രൻ

അവസാന നിമിഷംവരെയും നിക്ഷേപകർക്കുവേണ്ടി ബി.ജെ.പി. ഉണ്ടാകും : കെ.സുരേന്ദ്രൻ

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിനിരയായ നിക്ഷേപകർക്കുവേണ്ടി അവസാന നിമിഷംവരെയും ബി.ജെ.പി. ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഇൻെവസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന നിക്ഷേപകരുടെ സംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയിരുന്നു അദ്ദേഹം.

ആക്ഷൻ കൗൺസിൽ കൺവീനർ സി.എസ്.നായർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് മുഖ്യപ്രഭാഷണം നടത്തി.മേഖലാ ജനറൽ സെക്രട്ടറി ഷാജി ആർ.നായർ, ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ജില്ലാ സെക്രട്ടറി വിഷ്ണുമോഹൻ, അരുൺ പ്രകാശ്, അജയകുമാർ വല്യുഴത്തിൽ, വിനോദ് തിരുമൂലപുരം എന്നിവർ പ്രസംഗിച്ചു.

Leave A Reply

error: Content is protected !!